KeralaLatest

കോഴിക്കോട് ജില്ലയിൽ വിശ്വസംസ്കൃതി കലാരംഗം ഏരിയ കമ്മിറ്റികൾ നടന്നു

“Manju”

കോഴിക്കോട് :ജില്ലയിലെ ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം വടകര, കോഴിക്കോട്, കൊയിലാണ്ടി ഏരിയ കമ്മിറ്റികളുടെ യോഗം ചേർന്നു. മാർച്ച് 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ വച്ച് സ്വാമി അർച്ചിത് ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ വടകര ഏരിയ കമ്മിറ്റി നടന്നു. വടകരയിൽ ഏപ്രിൽ 18, 19 തീയതികളിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്ന ശില്പശാലയുടെ നടത്തിപ്പിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഈ ശില്പശാലയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള കലാകാരന്മാരുടെയും ആത്മബന്ധുക്കളുടെയും പങ്കാളിത്തത്തെക്കുറിച്ച് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി പ്രഭാഷണം നടത്തി. ദേവകലയിൽ നിന്നും ദൈവകലയിലേക്ക് എന്ന ഗുരുവാണിയെ അടിസ്ഥാനപ്പെടുത്തി വി. ഷീബയും ഏരിയ കമ്മിറ്റി ചുമതലക്കാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും കലാഗ്രാമം പദ്ധതിയെക്കുറിച്ചും ശാന്തിഗിരി സ്കൂൾ ഓഫ് മ്യൂസിക്കിനെക്കുറിച്ചും ബിന്ദു സുനിലും സംസാരിച്ചു. എം.പി.പ്രകാശൻ, എൻ. പ്രശാന്ത്, വാസു മാസ്റ്റർ, കെ.പി.ദിനേശൻ, എം.പി. മിത്രാത്മജൻ തുടങ്ങിയവർ കമ്മിറ്റിയിൽ പങ്കെടുത്തു. 

ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ വച്ച് സ്വാമി അർച്ചിത് ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ വടകര ഏരിയ കമ്മിറ്റി നടന്നു.

വൈകുന്നേരം 5 മണിക്ക് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വച്ച് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ കൊയിലാണ്ടി ഏരിയ കമ്മിറ്റികളുടെ യോഗം നടന്നു. വിശ്വവിജ്ഞാനമന്ദിരത്തിന്റെ തിരിതെളിയിക്കൽ കർമ്മത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികളെ കുറിച്ച് ചർച്ച ചെയ്തു. സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, വി.ഷീബ, ബിന്ദു സുനിൽ എന്നിവരെ കൂടാതെ ഡോ.ടി.കെ.നാരായണ പ്രകാശ്, ടി.ചന്ദ്രൻ, കെ.എം.ഷാജി, കെ.റാംമോഹൻ, സുനിൽ ശ്രീനിവാസൻ, കെ.ശിവപ്രകാശ്, പി.കെ.അനിൽകുമാർ, എന്നിവരും സംസാരിച്ചു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഏരിയ കമ്മിറ്റികൾ രൂപീകരിച്ചതിനെ തുടർന്ന് ഗവേണിംഗ് കമ്മിറ്റി ചുമതലക്കാർ നടത്തുന്ന ഏരിയ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കമ്മിറ്റികൾ സംഘടിപ്പിച്ചത്.

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വച്ച് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ കൊയിലാണ്ടി ഏരിയ കമ്മിറ്റികളുടെ യോഗം നടന്നു.

 

Related Articles

Back to top button