KeralaLatestThiruvananthapuram

സിക വൈറസ്; കേന്ദ്രസംഘം ആരോഗ്യവകുപ്പുമായി കൂടിക്കാഴ്ച നടത്തി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്കാ വൈറസ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച സംഘം ജാഗ്രത തുടരണമെന്നും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ആദ്യ സിക്കാ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ എടുത്തിട്ടുള്ള പ്രതിരോധ നടപടികള്‍ കേന്ദ്ര സംഘം വിലയിരുത്തി.

13 ആരോഗ്യ പ്രവര്‍ത്തകരടക്കം 15 പേര്‍ക്കാണ് ഇത് വരെ സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കാലതാമസമില്ലാതെ രോഗം കണ്ടെത്താന്‍ സാധിച്ചതിലും പ്രതിരോധ നടപടികളിലും കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. എന്നാല്‍ നിരീക്ഷണം ശക്തമായി തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളിലെ രോഗ ബാധ തടയുവാന്‍ കര്‍ശന നിരീക്ഷണവും ബോധവത്കരണവും നടത്തണം. രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തുവാനും നിര്‍ദേശമുണ്ട്. എന്നാല്‍ കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. നാളെയും,മറ്റന്നാളും രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. ആറംഗ വിദഗത് സംഘമാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയായും,ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയത്.

അതേസമയം സിക്കാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രകാര്‍ക്ക് തമിഴ് നാട് നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ തമിഴ്നാട് പൊലീസ്‌ കര്‍ശന പരിശോധന നടത്തുന്നുണ്ട്. മതിയായ രേഖകള്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്.

Related Articles

Back to top button