IndiaLatest

സാഹിത്യകൃതികള്‍ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ

“Manju”

ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട സാഹിത്യകൃതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ഒരുങ്ങുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ത്യന്‍ ഭാഷകളിലെ കൃതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്കാരമാണ് ബാങ്ക് ഓഫ് ബറോഡ ഏര്‍പ്പെടുത്തുന്നത്. ‘ബാങ്ക് ഓഫ് ബറോഡ രാഷ്ട്രഭാഷാ സമ്മാന്‍എന്ന പേര് നല്‍കിയിരിക്കുന്ന പുരസ്കാരത്തിനുള്ള എന്‍ട്രികള്‍ ബാങ്ക് ക്ഷണിച്ചിട്ടുണ്ട്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ എഴുതിയ നോവലിന്റെ വിവര്‍ത്തന കൃതിക്കാണ് അവാര്‍ഡിനുള്ള അര്‍ഹത ലഭിക്കുക. തിരഞ്ഞെടുത്ത നോവലിന്റെ യഥാര്‍ത്ഥ രചയിതാവിനും, പുസ്തകത്തിന്റെ യഥാര്‍ത്ഥ പ്രാദേശിക ഭാഷയില്‍ നിന്ന് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന വിവര്‍ത്തകനും അവാര്‍ഡ് സമ്മാനിക്കുന്നതാണ്. ഹിന്ദി വിവര്‍ത്തകര്‍ക്കും, പ്രസാദകര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ ഏഴ് വരെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്.

 

Related Articles

Back to top button