KeralaLatest

പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് പിടിത്തത്തിനിടെ പാമ്പിന്‍റെ കടിയേറ്റ് മരിച്ചു

“Manju”

നാവായിക്കുളം : പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്‍റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്ന് രാത്രി 8 അരയോടെയാണ് സംഭവം. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ 5 വയസ്സുയുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്. സക്കീറിന്‍റെ കൈയ്യിലാണ്‌ കടിയേറ്റത്. ഉടൻ തന്നെ വായിൽ നിന്ന് നുരയും പതയും വരുകയും പെട്ടെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ആ പാമ്പിനെ വാവ സുരേഷ് എത്തിയാണ് പിടികൂടിയത്.

Related Articles

Back to top button