KeralaLatestMalappuram

ഇടുക്കി മറയൂരില്‍ യുവതി വെടിയേറ്റു മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടിക്കുടിയില്‍ യുവതിയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച്‌ ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞതിനെച്ചൊല്ലി വെള്ളിയാഴ്ച രാത്രി വാക്കുതര്‍ക്കം ഉണ്ടാവുകയും സഹോദരിയുടെ മകന്‍ നാടന്‍ തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ സഹോദരിയുടെ മകന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിയുടെ മകന്‍ കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Related Articles

Back to top button