KeralaLatest

കരസേനയില്‍ വനിതാ ഉദ്യോഗസ്ഥരും

“Manju”

ന്യൂഡല്‍ഹി : കരസേനയില്‍ ഇനി വനിതാ ഉദ്യോഗസ്ഥരും. ആദ്യ വനിതാ ബാച്ച്‌ ഉദ്യോഗസ്ഥര്‍ മേയ് മാസത്തില്‍ ചേരുമെന്ന് ഉദ്യോസ്ഥര്‍ അറിയിച്ചു. ചെന്നൈയില്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ (ഒടിഎ) നിന്ന് ഏകദേശം 40-ഓളം വനിതാ ഉദ്യോസ്ഥരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജനുവരിയിലാണ് റെജിമെന്ററി ഓഫ് ആര്‍ട്ടിലറിയിലേയ്‌ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ കരസേന തീരുമാനിച്ചത്.

ആര്‍ട്ടിലറി റെജിമെന്ററി ആരംഭിച്ചത് മുതല്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വനിതാ ഉദ്യോഗസ്ഥരെ കൂടി ആര്‍ട്ടിലറിയിലേയ്‌ക്ക് സൈന്യം പ്രവേശിപ്പിച്ചത്. സൈന്യത്തിന്റെ രണ്ടാമത്തെ വലിയ വിഭാഗമാണ് ആര്‍ട്ടിലറി റെജിമെന്ററി. മിസൈലുകള്‍, തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവയാണ് ആര്‍ട്ടിലറിയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ കരസേനയില്‍ ഏകദേശം 1,705 വനിതാ ഓഫീസര്‍മാരാണുള്ളത്. സായുധ സേന മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ ആര്‍മി എഡിജ്യൂക്കേഷന്‍ കോര്‍പ്സ്, കോര്‍പ്സ് ഓഫ് എഞ്ചീനിയേഴ്സ്, കോര്‍പ്സ് ഓഫ് സിഗനല്‍സ്, ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് തുടങ്ങിയവ കരസേനയുടെ വിവിധ സേനകളാണ്.

2016 ജൂണില്‍ മൂന്ന് വനിതാ ഓഫീസര്‍മാരെ യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരുന്നു. അന്ന് മുതല്‍ സ്ത്രീകളെ യുദ്ധങ്ങളില്‍ റോളുകളില്‍ ഉള്‍പ്പെടുത്തണമെന്നും സൈന്യം അറിയിച്ചിരുന്നു. ഐഎഎഫില്‍ 15 വനിതകളെയാണ് യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button