IndiaKeralaLatest

സ്വർണ്ണക്കടത്ത് കേസ് ആരോപണം: അനിൽനമ്പ്യാരെ തൽക്കാലം മാറ്റി നിർത്തുമെന്ന് ജനം ടി വി . എം ഡി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസിൽ ആരോപണ വിധേയനായ ജനം ടി വി കോർ – ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തിയതായി ജനം ടി വി എം ഡി, പി.വിശ്വരൂപൻ. അനിൽ നമ്പ്യാർക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയുന്നതുവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ ടെലിഫോണിൽ ബന്ധപ്പെട്ടു എന്നതാണ് ആരോപണം. ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണ വിമുക്തനാകുന്നവരെ അനിൽ നമ്പ്യാരെ ജനം ടി വി യുടെ പ്രവർത്തനങ്ങളിൽ മാറ്റി നിർത്തുന്നത്. ജനം ടിവി യുടെ മുന്നോറോളം വരുന്ന ജീവനക്കാരിൽ ഒരാളാൾ മാത്രമാണ് അനിൽ നമ്പ്യാരെന്നും, അദ്ദേഹത്തിന് ഉടമസ്ഥാവകശങ്ങളിലോ, മറ്റു കാര്യങ്ങളില്ലാ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും വിശ്വരൂപൻ പറഞ്ഞു. കുറ്റവിമുക്തനായാൽ നമ്പ്യാർ ജനം ടി വി യിൽ തന്നെ കർത്തവ്യമനുഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജനം ടി വി വെബ് സൈറ്റ് അപ്രത്യക്ഷമായെന്നുള്ള വാർത്തകൾ വ്യാജമാണെന്ന് വിശ്വരൂപൻ ചൂണ്ടിക്കാട്ടി. പ്രേക്ഷകർക്കിത് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button