KeralaLatest

ശാന്തിഗിരിയില്‍ നാളെ ‘കാരുണ്യം’ മെഗാമെഡിക്കല്‍ ക്യാമ്പ്

“Manju”
ശാന്തിഗിരിയില്‍ നാളെ ‘കാരുണ്യം’ മെഗാമെഡിക്കല്‍ ക്യാമ്പ്

കോഴിക്കോട്: ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി കക്കോടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ‘കാരുണ്യം’ ആരോഗ്യപദ്ധതിക്ക് നാളെ ശനിയാഴ്ച തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8 മണിക്ക് പടിഞ്ഞാറ്റുംമുറി ഗവ.യു.പി.സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എം. പി. നിര്‍വഹിക്കും. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ്. പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത. ടി, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി, ഡോ.ബി.രാജ്കുമാര്‍ , എന്‍. ഉപശ്ലോകന്‍, മോഹനന്‍ കൈതമോളി, അജിത. എന്‍, ഗിരീഷ് കുമാര്‍. ഇ.എം, പി. നിഷ പിലാക്കാട്ട്, സോമനാഥന്‍.യു.പി, ഷിനു. കെ.പി, ബിനോയ്.വി, ഷൈനി. സി, കെ. എന്‍. വിശ്വംഭരന്‍, ഡി.പ്രദീപ്കുമാര്‍, പി.എ.ഹേമലത, ഷാജി. ഇ.കെ, പ്രദീപന്‍ എം. ഷാജി.കെ.എം, ജിഷ. പി. ജനാര്‍ദ്ധനന്‍, ശിവപ്രസാദ്.എം, വിനയ.ധന്യ.കെ എന്നിവര്‍ പങ്കെടുക്കും.

പദ്ധതിയുടെ ഭാഗമായി നടക്കുന്ന മെഗാമെഡിക്കല്‍ ക്യാമ്പില്‍ അലോപ്പതി വിഭാഗത്തില്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍, മലബാര്‍ ഹോസ്പിറ്റല്‍ എന്നിവയും നേത്രരോഗവിഭാഗത്തില്‍ കോം ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍, ഹോമിയോ വിഭാഗത്തില്‍ ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവര്‍ പങ്കെടുക്കും.

ആയൂര്‍വേദ വിഭാഗത്തില്‍ പാലക്കാട് ശാന്തിഗിരി ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സിദ്ധ വിഭാഗത്തില്‍ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും യുനാനി വിഭാഗത്തില്‍ താമരശ്ശേരി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജും യോഗ വിഭാഗത്തില്‍ ചൈതന്യ സ്കൂള്‍ ഓഫ് യോഗ ആന്റ് ഫൈന്‍ ആര്‍ട്സ് എന്നീ സ്ഥാപ്നങ്ങളും പങ്കെടുക്കും. രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് അശ്വനി ഡയഗനോസ്റ്റിക് സര്‍വീസസ്, അസ ഡയഗനോസ്റ്റിക് സെന്റര്‍ എന്നിവയുടെ കേന്ദ്രങ്ങളുമുണ്ടാകും.

Related Articles

Back to top button