IndiaLatest

പെട്രോളിനും ഡീസലിനും ഒരു രൂപ നികുതി കുറച്ച് മമത

“Manju”

കൊൽക്കത്ത: പെട്രോൾ-ഡീസൽ വിലവർദ്ധനയെ ചെറുക്കാൻ നീക്കവുമായി മമതാ ബാനർജി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നികുതി കുറവ് വരുത്തിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് മമതയുടെ നീക്കം. പശ്ചിമ ബംഗാൾ സംസ്ഥാനതലത്തിൽ ഈടാക്കുന്ന നികുതിയിൽ നിന്നും ഒരു രൂപയാണ് കുറച്ചിരിക്കുന്നത്.

‘പശ്ചിമബംഗാൾ സംസ്ഥാനതലത്തിൽ ഇന്ധന നികുതിയിൽ കുറവ് വരുത്താൻ തീരുമാനമെടുത്തിരിക്കുന്നു. ഒരു രൂപ നികുതി ഇനത്തിൽ കുറയ്ക്കാനാണ് തീരുമാനം. ജനങ്ങളോട് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് പ്രകടമാക്കുന്നത്. കേന്ദ്രസർക്കാർ നിലവിൽ പെട്രോളിന് ലിറ്ററിന് 32.90 രൂപയാണ് നികുതിയായി ചുമത്തുന്നത്.’ സംസ്ഥാന ധനകാര്യ സെക്രട്ടറി അമിത് മിത്ര അറിയിച്ചു.

തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ തിരച്ചടി പേടിച്ചിരിക്കുന്ന മമതാ ബാനർജിയുടെ നീക്കമാണിതെന്ന് പ്രതിപക്ഷം പറയുന്നു. ഇന്ധന വിലയിൽ സംസ്ഥാനങ്ങൾ നികുതികുറച്ച് പരിഹാരം കാണണമെന്ന കേന്ദ്ര നിർദ്ദേശം ആദ്യം എതിർത്ത മമത ബാനർജി തെരഞ്ഞെടുപ്പിലെ ശക്തമായ ജനവികാരത്തെ ഭയന്നാണ് നികുതി കുറയ്ക്കാൻ തീരുമാനം എടുത്തിരിക്കുന്നത്.

Related Articles

Back to top button