IndiaKeralaLatest

മുംബൈയിൽ ഗൃഹപ്രവേശം – ആശ്രമരീതിയിൽ

“Manju”

മുംബൈ: മലാഡ് വെസ്റ്റ് മാര്‍വെ റോഡില്‍ വിശാല്‍ നഗറില്‍ നകുല്‍രാജ് ബില്‍ഡിംഗില്‍ കെ.രാജുവിന്റെ ഫ്ലാറ്റില്‍ (നമ്പര്‍-203) ഇന്ന് (28/03/24) രാവിലെ ഒന്‍പത് മണിക്ക് ഗൃഹപ്രവേശം നടന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ചലച്ചിത്ര നടന്‍ ആശിഷ് വിദ്യാര്‍ത്ഥി, സബീര്‍ തിരുമല, മുംബൈ, പൂനെ എന്നിവിടങ്ങിളിലുള്ള ശാന്തിഗിരി ആശ്രമം ഗുരുഭക്തരും, ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു.


ഇതിന് ശേഷം പരേതനായ സി.ആര്‍. നാരായണന്റെ സഹധര്‍മ്മിണി രതിനാരായണന്റെ ഫ്ലാറ്റി (നമ്പര്‍-1104) ന്റെയും പത്മ ദിവാകരന്റെ പുതിയ ഫ്ലാറ്റി (നമ്പര്‍ 1404) ന്റെയും ഗൃഹപ്രവേശ കര്‍മ്മം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു.
തുടര്‍ന്ന് സ്വാമി അവിടുത്തെ ആശ്രമവിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. ആശ്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തി.

Related Articles

Back to top button