IndiaInternationalLatest

അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്: 223വോ​ട്ടു​ക​ള്‍ നേ​ടി ബൈ​ഡ​ന്‍; തൊ​ട്ടു​പി​ന്നാ​ലെ ട്രം​പ്

“Manju”

ഇ ഞ്ചോ ടി ഞ്ച് പോ രാ ട്ടം: 224 വോ ട്ടു ക ള്‍ നേ ടി ബൈ ഡ ന്‍; തൊ ട്ടു പി ന്നാ ലെ  ട്രം പ് |

സിന്ധുമോൾ. ആർ

വാഷിംഗ്ടണ്‍ ഡിസി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​രു​മ്പോ​ള്‍ ഇ​രു​സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​ന്നു. നി​ല​വി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ 223 വോ​ട്ടു​ക​ള്‍ നേ​ടി മു​ന്‍​പി​ലാ​ണ്.

എ​ന്നാ​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ് 212 വോ​ട്ടു​ക​ള്‍ സ്വ​ന്ത​മാ​ക്കി തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്കു​ക​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും മാ​റി​മ​റി​യാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി ഇ​രു സ്ഥാ​നാ​ര്‍​ഥി​ക​ളും രം​ഗ​ത്തെ​ത്തി. വി​ജ​യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണെ​ന്നും ചി​ത്രം വ്യ​ക്ത​മാ​കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന്‍ പൊ​തു​സ​ദ​സി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ന​മ്മ​ള്‍ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യെ​ന്നും ജ​ന​വ​ധി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍, ന​മ്മ​ള്‍ അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വ​ലി​യ വി​ജ​യം നേ​ടി​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

Related Articles

Back to top button