InternationalLatest

ബഹിരാകാശ യുദ്ധത്തിന് സാധ്യത

“Manju”

ന്യൂഡല്‍ഹി: ബഹിരാകാശ യുദ്ധത്തിന് സാധ്യതയുണ്ടെന്നും കരുതല്‍ വേണമെന്നും മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ഭാവിയില്‍ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും നിലവില്‍ നടക്കുന്ന സൈനികവത്കരണം ഇതിന് മുന്നോടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര, കടല്‍, വ്യോമ, സൈബര്‍ രംഗം തുടങ്ങി വിവിധ മേഖലകള്‍ ബഹിരാകാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ യുദ്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റ്‌ലൈറ്റ് പരീക്ഷണങ്ങള്‍ ഇന്ത്യയും സമാനശക്തി കൈവരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഉപഗ്രഹങ്ങള്‍ പരാമവധി ചെറുതാക്കുകയും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍, സമാനമായ ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയാണ് NavlC എന്ന സംവിധാനം. ഇവ നിലവില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തുടനീളം ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും മികതും ലളിതവുമായ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയണം. ഇന്ത്യന്‍ സ്‌പേസ് അസോസിയേഷനും ഡിആര്‍ഡിഒയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂമിയെ ചുറ്റി, വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന 50-ലധികം ഉപഗ്രഹങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നിരുന്നാലും ഇവയില്‍ മിക്കതും വലുപ്പമേറിയതും ചെലവേറിയതുമാണ്. ഇതിന്റെ പശ്ചാത്തലതതിലാണ് ചെലവ് കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ നാനോ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കാനും വേഗത്തില്‍ വിന്യസിക്കാനും കഴിയുന്ന തരത്തിലുള്ള വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞത്.

Related Articles

Back to top button