IndiaLatest

പ്രധാനമന്ത്രി നാളെ അസം സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച ക്യാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (..എച്ച്‌..) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (.ബിപി.എം.ജെ..വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടക്കുന്ന ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

വൈകുന്നേരം 5 മണിക്ക് ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ ഒരു പൊതു ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം നല്‍കുകയും അവിടെ പതിനായിരത്തിലധികം കലാകാരന്മാരും/ ബിഹു നര്‍ത്തകര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ ബിഹു പരിപാടിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. പരിപാടിയില്‍, നംരൂപിലെ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യല്‍, പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിയില്‍ പാലത്തിന്റെ തറക്കല്ലിടല്‍; രംഗ് ഘര്‍, ശിവസാഗര്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനുള്ള തറക്കല്ലിടല്‍; അഞ്ച് റെയില്‍വേ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും.

Related Articles

Back to top button