IndiaKeralaLatest

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച്‌ ബംഗാള്‍ സര്‍ക്കാര്‍. ആറ് മാസത്തെ അടച്ചിടലിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കുന്നത്.

“Manju”

സിന്ധുമോള്‍ ആര്‍.

തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍. അതേസമയം, ലോക്ക്ഡൗണിന് വിവിധ ഘട്ടങ്ങളായി ഇളവ് നല്‍കുകയാണെങ്കിലും തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസ്: രക്ഷപ്പെട്ട പ്രതിയെ കണ്ണൂര്‍ കതിരൂരിലെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിക്കോട് നടക്കാട് എസ്‌ഐയും സംഘവും സാഹസികമായി പിടികൂടി

അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തിയേറ്ററുകള്‍ തുറക്കും. നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര്‍ അടങ്ങുന്നതാവും ഓരോ കൂട്ടായ്മകളും.

രാജ്യത്ത് തന്നെ തിയേറ്റര്‍ തുറക്കുന്ന ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരും. മമത ബാനര്‍ജി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച്‌ മധ്യത്തോടെയാണ് തിയേറ്ററുകള്‍ അടച്ചത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. എന്നാല്‍ തിയേറ്റര്‍ തുറക്കാനുള്ള അനുമതി കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല. ആറ് മാസം കൊണ്ട് ഇന്ത്യന്‍ സിനിമ വ്യവസായത്തിന് എല്ലാ ഭാഷകളിലുമായി 3000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

Related Articles

Back to top button