KeralaLatestThiruvananthapuram

കൊല്ലത്ത് സിഐടിയു-ഐഎന്‍ടിയുസി സംഘര്‍ഷം

“Manju”

അഞ്ചല്‍ : കൊല്ലം കുളത്തുപ്പുഴയില്‍ സിഐടിയു തൊഴിലാളികളെ ഐഎന്‍ടിയുസി സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിലായിരുന്നു ഐഎന്‍ടിയുസി അക്രമം. എട്ടാം ബ്ലോക്കിലെ സിഐടിയു തൊഴിലാളികളായ കുമാര്‍, വിജയന്‍ എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. കുമാറിന്റെ കൈ വെട്ടേറ്റ് അറ്റു പോകുന്ന നിലയിലാണ്. കുമാറിനെ ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഐഎന്‍ടിയുസിയുടെ തൊഴിലാളിദ്രോഹ നടപടികയില്‍ പ്രതിഷേധിച്ച്‌ പത്തോളം കുടുംബങ്ങള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവരെ അക്രമിച്ചത്. ഐഎന്‍ടിയുസി ആര്‍പിഎല്‍ എസ്റ്റേറ്റ് യൂണിയന്‍ ജനറല്‍ കണ്‍വീനര്‍ ഡെനിമോന്‍, യേശുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വടിവാള്‍, കമ്പിവടി തുടങ്ങിയ മാരക ആയുധങ്ങളുപയോഗിച്ച്‌ ഇരുവരെയും അക്രമിക്കുകയായിരുന്നു. ഐഎന്‍ടിയുസി യൂണിയന്‍ വിട്ട് സിഐടിയുവില്‍ ചേര്‍ന്ന നാള്‍മുതല്‍ തങ്ങളെ നിരന്തരം ശല്യം ചെയ്തും ഭീഷണിപ്പെടുത്തിയും വരികയാണെന്നും, ഇവരുടെ ശല്യം മൂലം കതക് പോലും തുറക്കാനാവാതെ വീട്ടിനകത്ത് കഴിയുകയായിരുന്നെന്നും വെട്ടേറ്റ കുമാറിന്റെ ഭാര്യ വനിത പറഞ്ഞു.

Related Articles

Back to top button