IndiaLatest

ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ബിഹു നൃത്തം

“Manju”

അസമിലെ പരമ്പരാഗത നൃത്ത രൂപമായ ബിഹു ഇത്തവണ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഒറ്റ വേദിയില്‍ 12,000- ലധികം കലാകാരന്മാര്‍ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കില്‍ ബിഹു സ്ഥാനം പിടിച്ചത്. അസമിന്റെ സാംസ്കാരിക പൈതൃകത്തെ ലോക ഭൂപടത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കലാകാരന്മാരുടെ നേതൃത്വത്തില്‍ മെഗാ ഇവന്റ് സംഘടിപ്പിച്ചത്. ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അറ്റ്‍‍ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമന്‍ ബിഹു അരങ്ങേറിയത്. അസാമീസ് സംസ്കാരത്തിന്റെ പ്രധാന ഭാഗമായ ബിഹു ഉത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു നാടോടി നൃത്തമാണ് ബിഹു നൃത്തം.

സംസ്ഥാനത്തെ ഗായകരും പരമ്പരാഗത ഉപകരണങ്ങളായ ധോള്‍, താല്‍, ഗോഗോണ, ടോക, പെപ്പ, ക്സുതുലി എന്നീ വാദ്യങ്ങള്‍ വായിക്കുന്നവരും മെഗാ ഇവന്റില്‍ പങ്കാളികളായിട്ടുണ്ട്. തിരഞ്ഞെടുത്ത മികച്ച കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കിയവര്‍ക്കും, നര്‍ത്തകര്‍ക്കും, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കും 25,000 രൂപ ഗ്രാന്റായി നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

 

Related Articles

Back to top button