IndiaLatest

നിയമലംഘനത്തിന്​ നടന്‍ വിവേക്​ ഒബ്​റോയിക്ക്​ 500 രൂപ പിഴ

“Manju”

ശ്രീജ.എസ്

മുംബൈ: നിയമലംഘനത്തിന്​ ബോളിവുഡ്​ നടന്‍ വിവേക്​ ഒബ്​റോയിക്ക്​ 500 രൂപ പിഴയിട്ട്​ മുംബൈ ട്രാഫിക്​ പൊലീസ്​. മാസ്​കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ്​ ശിക്ഷ. കൂടാതെ വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ പൊലീസ്​ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​. മാസ്​ക്​ ധരിക്കാത്തതിനാണ്​ കേസ്​. വാലന്റൈന്‍ ദിനത്തില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുമ്പോഴാണ്​ ഒബ്​റോയി പൊലീസിന്റെ പിടിയിലായത്​. ഹെല്‍മറ്റ്​ ധരിക്കാത്തതിന്​ പിഴ ശിക്ഷയും മാസ്​ക്​ ഇല്ലാത്തതിന്​ ഐ.പി.സി സെക്ഷന്‍ 188, 269 പ്രകാരം ഒബ്​റോയിക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ മുംബൈ പൊലീസ്​ പറഞ്ഞു.

Related Articles

Back to top button