InternationalLatest

18 വയസുവരെ കണക്ക്‌ പഠിക്കണം

“Manju”

ബ്രിട്ടനില്‍ 18 വയസ്സ് വരെ എല്ലാ വിദ്യാര്‍ഥികളും കണക്ക് പഠിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനക്. ഈ വര്‍ഷത്തെ ആദ്യ പ്രസംഗത്തില്‍ ഇതു സംബന്ധിച്ച ഉത്തരവിനെ കുറിച്ച് പ്രഖ്യാപിക്കുമെന്ന് സുനക് അറിയിച്ചു.

ബ്രിട്ടനിലെ പ്രൈമറി വിദ്യാഭ്യാസത്തില്‍ കണക്ക് മികച്ചതായി പഠനവിധേയമാകുന്നുണ്ടെങ്കിലും 16 മുതല്‍ 18 വരെയുള്ള വിദ്യാര്‍ഥികളില്‍ പകുതിപേര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. പുതിയ ഉത്തരവ് പ്രകാരം എല്ലാ കുട്ടികള്‍ക്കും സാധ്യമായ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സുനക് പറഞ്ഞു.

ഇന്ന് എല്ലാ ജോലികള്‍ക്കും മുമ്പത്തേക്കാള്‍ കൂടുതല്‍ വിശകലന വൈദഗ്ധ്യം ആവശ്യമാണ്. ആ കഴിവുകളില്ലാതെ ആ ലോകത്തേക്ക് ഇറങ്ങാനാകില്ല. ഡാറ്റയും, കണക്കുകളും ഓരോ തൊഴിലിനെയും നിര്‍വചിക്കുമ്പോള്‍ ലോകത്ത് കണക്കില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് റിഷിയുടെ പ്രസംഗത്തില്‍ പറയുന്നു.

Related Articles

Back to top button