IndiaLatest

രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴേക്ക്

“Manju”

രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാര്‍ച്ചില്‍ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ പത്താം മാസമാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. 2022 മാര്‍ച്ചില്‍ 14.63 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.

അടിസ്ഥാന ലോഹങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ധാതുക്കള്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് ഇത്തവണ പണപ്പെരുപ്പ നിരക്ക് കുറയാന്‍ പ്രധാന കാരണമായത്. മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുറയുന്നതിന് അനുസൃതമായാണ് ഡബ്ല്യുപിഎയിലെ ഇടിവും രേഖപ്പെടുത്തുന്നത്. അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടയില്‍ പണപ്പെരുപ്പം 5.66 ശതമാനമായാണ് കുറഞ്ഞത്.

Related Articles

Back to top button