International

യൂറോകപ്പ് ഇംഗ്ലണ്ട് നേടുമെന്ന് പ്രവചിച്ച് കീരികളുടെ സംഘം

“Manju”

ലണ്ടൻ: ചരിത്രത്തിലാദ്യമായി യൂറോകപ്പ് ഫൈനലിൽ കയറിയ ഇംഗ്ലണ്ടിന് വിജയസാദ്ധ്യത കൽപ്പിച്ച് ആഫ്രിക്കൻ കീരികൾ. ലണ്ടൻ മൃഗശാലയിലെ പ്രവചനം നടത്തി പ്രസിദ്ധരായ കീരികളാണ് യൂറോകപ്പ് ഇംഗ്ലണ്ടിന് തന്നെ എന്ന് പ്രവചിച്ചിരിക്കുന്നത്. ശക്തരായ ഇറ്റലിക്കെതിരായ ഫൈനൽ പോരാട്ടത്തിനാണ് ഹാരീ കെയിനും കൂട്ടരും ഞായറാഴ്ച ഇറങ്ങുന്നത്.

അത്ഭുത പ്രവചനങ്ങളുടെ കളിത്തോഴരായി അറിയപ്പെടുന്ന ഒരു കൂട്ടം ആഫ്രിക്കൻ കീരികളാണ് ഇംഗ്ലണ്ടിനെ പ്രഖ്യാപിച്ചത്. രണ്ടു രാജ്യങ്ങളുടെ പതാകകൾ കൂട്ടിൽ നിരത്തിയാണ് മൃഗശാല അധികൃതർ പ്രവചനം നടത്തൽ പരീക്ഷണത്തിന് മുതിർന്നത്. കുത്തിനിർത്തിയതിൽ കീരികൾ ഏത് പതാകയാണോ മറിച്ചിടുന്നത് ആ ടീം ജയിക്കുമെന്നായിരുന്നു പരീക്ഷണം. വെബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്.

ഫുട്‌ബോൾ ലോകത്ത് ജീവജാലങ്ങളെക്കൊണ്ട് വിജയികളെ പ്രവചിക്കുന്നത് ഒരു ഹരമാണ്. 2010ലെ ലോകഫുട്‌ബോളിലെ എട്ടു മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിച്ചത് ജർമ്മനിയിലെ ഒരു നീരാളിയായിരുന്നു. അന്നും രാജ്യത്തിന്റെ പതാകയാണ് നീരാളി പ്രവചനത്തിനായി ഉപയോഗിച്ചത്.

Related Articles

Back to top button