KeralaLatest

കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ 3കോളേജ് വിദ്യാര്‍ഥികള്‍മരിച്ചു.

“Manju”

കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കോളേജ് വിദ്യാര്‍ഥികള്‍; അപകടം മലയാറ്റൂരില്‍നിന്നുള്ള മടക്കയാത്രയില്‍

വയനാട് കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇരിട്ടി ഡോണ്‍ ബോസ്കോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കല്‍ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

Related Articles

Back to top button