IndiaLatest

ഡല്‍ഹി പബ്ലിക് സ്‌കൂളിന് ബോംബ് ഭീഷണി

“Manju”

ന്യൂഡല്‍ഹി: മഥുര റോഡിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയില്‍ വഴി ആണ് സ്കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി ലഭിച്ചയുടന്‍ പൊലീസ് സ്കൂളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിസരത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

സമാനര രീതിയില്‍ ഈ മാസം ആദ്യം ഡല്‍ഹിയിലെ സാദിഖ് നഗറിലെ ദി ഇന്ത്യന്‍ സ്‌കൂളിന്ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും മറ്റ് ഏജന്‍സികളും ചേര്‍ന്ന് സ്‌ഫോടക വസ്തു ഉണ്ടോയെന്ന് സ്കൂളില്‍ പരിശോധന നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button