LatestThiruvananthapuram

പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല

“Manju”

ന്യൂഡല്‍ഹി; പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനവും കംമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്നാണ് സംസ്ഥാനത്തിന്റെ വാദം.

Related Articles

Back to top button