KeralaLatest

അരിക്കൊമ്പന്‍ ആരോഗ്യവാന്‍; നിരീക്ഷണം തുടരുമെന്ന് ദൗത്യസംഘം

“Manju”

Arikomban is healthy - Samakalika Malayalam

ഇടുക്കി; അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത്.

അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇനിയും ചികിത്സ തുടരും. അഞ്ചു മയക്കുവെടി വെച്ചത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെന്ന് സിസിഎഫ് അരുണ്‍ പറഞ്ഞു. ആനയ്ക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ കുറച്ച്‌ സമയമെടുക്കും.

ചിന്നക്കനാലിലെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേത്. അതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ദൗത്യസംഘം അറിയിച്ചു. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

അരിക്കൊമ്ബനെ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു, ഉള്‍വനത്തിലേക്ക് നീങ്ങി; റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ലഭിച്ചു തുടങ്ങി
അരിക്കൊമ്പനെ വാഹനത്തില്‍ കടുവസങ്കേതത്തിലെ വനത്തിലേക്ക് കൊണ്ടു പോകുന്നു.

 

Related Articles

Back to top button