KeralaLatestThiruvananthapuram

ചെലവുകണക്ക് സമര്‍പ്പിക്കണം

“Manju”

2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നിശ്ചിത പ്രഫോമയില്‍ (ഫോറം എന്‍ 30) ജനുവരി 14ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ക്കുമാണ് ചെലവു കണക്ക് സമര്‍പ്പിക്കേണ്ടത്.

Related Articles

Back to top button