KeralaLatest

ആശ്രമകുംഭം നിറച്ചു.

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ആശ്രമ കുംഭം നിറച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി, പ്ലാനിംഗ് & ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി നവകൃപ ജ്ഞാനതപസ്വി എന്നിവര്‍ കുംഭം നിറയ്ക്കലിന് നേതൃത്വം നല്‍കി. പൗര്‍ണ്ണമി ദിവസമായ ഇന്ന് വൈകിട്ട് കംഭം, ദീപം പ്രദക്ഷിണം നടക്കും. നാളെ (മെയ് 5 വെളളിയാഴ്ച) തുടക്കമാകും. രാവിലെ 8 ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് നിര്‍വഹിക്കും. മെയ് 6 ന് രാവിലെ 11 ന് പ്രതിനിധി സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2.30 ന് ജ്യോതിര്‍ദിനം സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിശിഷ്ടാതിഥിയാകും. വൈകിട്ട് ആശ്രമ സമുച്ചയം വലംവെച്ച് ദീപപ്രദക്ഷിണം ഉണ്ടായിരിക്കും. മെയ് 7 ന് വൈകിട്ട് 4 ന് നടക്കുന്ന ദിവ്യപൂജാ സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ സമാപിക്കും. മെയ് നാലാം ദിവസമായ ഇന്നത്തെ പൗര്‍ണ്ണമി പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കുന്നതിന് നിരവധി ഭക്ത ജനങ്ങളാണ് ആശ്രമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Related Articles

Back to top button