InternationalKeralaLatest

മുക്കത്തെ പ്രിന്റിങ് പ്രസുകളിലെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം; ലക്ഷങ്ങൾ നഷ്​ടം

“Manju”

Latest Malayalam News, Payyoli, Thikkoti, Vadakara, Perambra, Koyilady

വടകര: ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റാ​ന്‍സം​വെ​യ​ര്‍ ക​മ്പ്യൂ​ട്ട​ർ വൈ​റ​സ് ആ​ക്ര​മ​ണം മു​ക്ക​ത്തും സ്ഥി​രീ​ക​രി​ച്ചു. പ്ര​മു​ഖ പ്രി​ൻ​റി​ങ് പ്ര​സു​ക​ളി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ലാ​ണ് റാ​ന്‍സം​വെ​യ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഫോട്ടോപ്ലേറ്റ് ഡിജിറ്റൽ കളർ പ്രസ്, കെ.ടി. പ്രിന്റേഴ്‌സ്, ബസൂക്ക ഗ്രാഫിക്സ് എന്നീ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലാണ് ഒ.എം.എഫ്.എൽ. റാൻസംവെയർ വൈറസ് ആക്രമണം നടത്തിയത്.

തുറക്കാൻപറ്റാതായ (എൻക്രിപ്റ്റ് ചെയ്ത ) കംപ്യൂട്ടറുകൾ തുറന്ന് ഫയലുകൾ വീണ്ടെടുക്കാൻ പണം ആവശ്യപ്പെട്ട് സന്ദേശങ്ങളും ലഭിച്ചു. വൈറസ് ആക്രമണംമൂലമുണ്ടായ നഷ്ടം പണംകൊണ്ട് നികത്താനാവാത്തത്ര വലുതാണെന്ന് ഫോട്ടോപ്ലേറ്റ് കളർപ്രസ് ഉടമ പി.പി. നിസാർ പറഞ്ഞു.

10 ലക്ഷം രൂപ വിലവരുന്ന പ്ലേറ്റ് മേക്കിങ് സോഫ്റ്റ്‌വെയറാണ് നിശ്ചലമാക്കിയത്. സെർവറടക്കം തകരാറിലായി. കലണ്ടർ, ഡയറികൾ, അമ്പലങ്ങൾ, പള്ളികൾ, വിവിധ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് രൂപകൽപ്പന ചെയ്ത ഡിസൈനുകളും വിവരങ്ങളും നഷ്ടപ്പെട്ടു. ഫോട്ടോ പ്ലെയിറ്റ് ഡിജിറ്റൽ കളർ പ്രസിനോട് ഹാക്കർ അരലക്ഷത്തോളം രൂപ ബിറ്റ്കോയിനായി (ഡിജിറ്റൽ കറൻസി) നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

കോവിഡ് മൂലം പ്രതിസന്ധിയിലായ സ്ഥാപന ഉടമകൾക്ക് വീണ്ടും വലിയ തിരിച്ചടിയാണ് റാൻസംവെയർ ആക്രമണംമൂലം ഉണ്ടായിരിക്കുന്നതെന്ന് ബസൂക്ക ഗ്രാഫിക്സ് ഉടമ ഷാഹിർ പറഞ്ഞു.

വടകര റൂറൽ എസ്.പി.ക്ക് ഉടമകൾ പരാതിനൽകി. കേരളത്തിൽ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അപരിചിത ഇ-മെയിൽ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും കംപ്യൂട്ടറുകളിൽ സുരക്ഷിതമായ ആന്റിവൈറസ്, ആന്റി മാൽവെയർ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയുമാണ് പ്രതിവിധിയെന്ന് കംപ്യൂട്ടർ വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.

റാൻസംവെയർ വൈറസ് : കംപ്യൂട്ടറുകൾക്ക് കടുത്ത ഉപദ്രവകാരിയായ ഒരു വൈറസാണ് ഒ.എം.എഫ്.എൽ. റാൻസംവെയർ.ഇത് കംപ്യൂട്ടറുകളിലെ ഫയലുകളെ എൻക്രിപ്റ്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാക്കും. ഡാർക്ക് വെബ് പോലെയുള്ള നിഗൂഢ പ്ലാറ്റ്ഫോമുകളിൽനിന്ന് നിയന്ത്രിക്കപ്പെടുന്ന ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ഉറവിടം കണ്ടെത്തുക ദുഷ്കരമാണ്.ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടർ അഥവാ സെർവറിനെ തിരിച്ച്‌ പഴയ രീതിയിലാക്കി മാറ്റാൻ ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോകറൻസികളിലൂടെ ഹാക്കർമാർ പണം ആവശ്യപ്പെടും.രണ്ടരവർഷംമുമ്പ് 150 രാജ്യങ്ങളിലായി രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകൾ റാൻസംവെയർ ആക്രമണത്തിന് ഇരയായിരുന്നു.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button