IndiaLatest

വിരമിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ല : സുനില്‍ ചേത്രി

“Manju”

ഡല്‍ഹി ; ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീം നായകന്‍ സുനില്‍ ചേത്രി . കാല്‍പന്തുകളിയില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച്‌ ഇതുവരെ താന്‍ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി, ഇപ്പോഴും കളിക്കുവാനുള്ള ശാരീരികക്ഷമത തനിക്കുണ്ടെന്നും, കളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും മുപ്പത്താറുകാരനായ ചേത്രി വ്യക്തമാക്കി.

താന്‍ വിരമിക്കുന്നതിനെ കുറിച്ച്‌ പലരും ചോദിക്കാറുണ്ട്. പലര്‍ക്കും അഭിപ്രായവും ഉണ്ട്. അത് താന്‍ കാര്യമാക്കുന്നില്ല എന്നും ഛേത്രി പറഞ്ഞു. പ്രായമാകുമ്പോള്‍ കളിക്കാനുള്ള മോട്ടിവേഷന്‍ കുറയുന്ന എന്ന പ്രശ്നമേ തനിക്ക് ഭയമുള്ളൂ എന്നും ഛേത്രി പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഛേത്രിയുടെ ഇരട്ട ഗോളുകള്‍ ആയിരുന്നു ഇന്ത്യക്ക് വിജയം നല്‍കിയത്. ഇപ്പോള്‍ അഫ്ഗാന് എതിരായുള്ള മത്സരത്തിനായി ഒരുങ്ങുകയാണ് ക്യാപ്റ്റന്‍.

Related Articles

Back to top button