IndiaLatest

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ ഉപമേധാവി

“Manju”

ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു. വ്യാഴാഴ്ചയാണ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതിനെ പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായി നിയമിച്ചത്.

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് സേനയുടെ നവീകരണത്തിന്റെ ചുമതല അദ്ദേഹം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ഒക്ടോബറില്‍ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായി നിയമിതനായി.

വൈസ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (വിസിഎഎസ്) ഇന്ത്യയുടെ വ്യോമസേനാ മേധാവിയുടെ ഡെപ്യൂട്ടിയും ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ ഉയര്‍ന്ന റാങ്കിംഗ് ഓഫീസറുമാണ്. വിസിഎഎസ് ന്യൂഡല്‍ഹിയിലെ എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പിഎസ്‌ഒ (പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍) ആണ്. സാധാരണയായി ത്രീ സ്റ്റാര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ്, എയര്‍ മാര്‍ഷല്‍ റാങ്കിലുള്ള ഒരു എയര്‍ ഓഫീസറാണ് ഇത് കൈകാര്യം ചെയ്യുന്നത്.

Related Articles

Back to top button