IndiaLatest

കോവിഡ് വാക്സിന്‍ ജനുവരിയിലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി; കോവിഡിന് പ്രതിരോധ കുത്തിവയ്പ് ജനുവരിയില്‍ തുടങ്ങാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) സിഇഒ അദാര്‍ പുനാവാല. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെന്‍ക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്.

2021 ഒക്ടോബറോടെ എല്ലാവര്‍ക്കും കുത്തിവയ്പ് എടുക്കാനാകും. ഒക്ടോബറോടെ രാജ്യത്ത് സാധാരണനില തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പുനാവാല പറഞ്ഞു. അടിയന്തരസാഹചര്യങ്ങളില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ ജനുവരിയോടെ പ്രതിരോധയജ്ഞം തുടങ്ങാനാണ് നീക്കം.

Related Articles

Back to top button