IndiaLatest

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

“Manju”

ഡല്‍ഹി ; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പാര്‍ലമെന്റ് സമ്മേളന നടപടികള്‍ നടക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികള്‍ ആരംഭിക്കും. 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള അംഗങ്ങള്‍ക്ക് മാത്രമേ സഭയില്‍ പ്രവേശനം ഉണ്ടാകു.

ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.‌
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. നാളെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതു ബജറ്റ് അവതരിപ്പിക്കും. ബജറ്റിന് ശേഷമാകും കൊവിഡ് ക്രമീകരണങ്ങള്‍ നിലവില്‍ വരിക. അത് പ്രകാരം ഫെബ്രുവരി 2 മുതല്‍ ലോക്സഭയും രാജ്യസഭയും വേറെ വേറെ സമയങ്ങളില്‍ ആകും സമ്മേളിക്കുക. രാജ്യസഭ രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചക്ക് 2 മണി വരെയാകും രാജ്യസഭ സമ്മേളിക്കുക. 4 മണിക്ക് ലോക്സഭയും ചേരും. ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച്‌ 14 ഏപ്രില്‍ 8 ന് അവസാനിക്കുന്ന രീതിയില്‍ ആണ് സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്.

Related Articles

Back to top button