LatestThiruvananthapuram

ഭാരതം ജ്ഞാന വൃദ്ധന്മാരുടെ നാട് – ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ്. (റിട്ട.).

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): ഭാരതം ഋഷിവര്യന്മാരുടെ നാടാണെന്നും, ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായിരുന്നു 1800 കാലഘട്ടം വരെയെന്നും, ജീവിതത്തിന്റെ വാര്‍ദ്ധക്യാവസ്ഥയിലാണ് താനെന്നും, എന്നാല്‍ അറിവിനെ അടിസ്ഥാനമാക്കി സംസ്കൃതത്തില്‍ ജ്ഞാനവൃദ്ധന്‍ എന്ന പദമുണ്ടെന്നും, അത് പ്രകാരം ഭാരതം ജ്ഞാന വൃദ്ധന്മാരുടെ നാടാണെന്നും മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ്. (റിട്ട.). 150 വര്‍ഷത്തെ ബ്രിട്ടീഷുകാരുടെ ഭരണത്തിലൂടെ ഭാരതം ദരിദ്രമായി എന്നും, എന്നാല്‍ അന്നും ജ്ഞാനത്തിന്റെ കാര്യത്തില്‍ ഭാരതം സമ്പന്നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറെ താമസിയാതെ ഭാരതം വീണ്ടും ഭാരതം സാമ്പത്തിക സാമൂഹ്യരംഗത്ത് ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനാഘോഷപരിപാടികളുടെ ഭാഗമായി നല്‍കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കാലത്തിരിക്കെ ആദ്യമായി ആശ്രമത്തില്‍ വന്നതും, അതിന് ശേഷം രണ്ട് മൂന്ന് തവണ ആശ്രമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ളതും, നവജ്യോതി ശ്രീകരുണാകരഗുരുവിനെ നേരില്‍ കാണാന്‍ കഴിഞ്ഞതും അനുഗ്രഹങ്ങള്‍ നേടാന്‍ കഴിഞ്ഞതും അദ്ദേഹം ഓര്‍മ്മിച്ചു.

ചടങ്ങില്‍ വെച്ച് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആര്‍ & ബി. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍‍ ഡോ. റ്റി.വി. ശ്രീനി, പഞ്ചകര്‍മ്മ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍ ഡോ. റ്റി. കെ. സുജന്‍, കുമാരഭൃത്യ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സൂപ്രണ്ട് പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ എം. വി. എന്നിവരെയും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

Related Articles

Back to top button