KeralaLatest

ഗുരുപഥങ്ങളിലെ കന്യാകുമാരി പുസ്തകം പ്രകാശനം ചെയ്തു.

“Manju”
ഗുരുപഥങ്ങളിലെ കന്യാകുമാരി പുസ്തകപ്രകാശ ചടങ്ങില്‍ നിന്ന്

പോത്തന്‍കോട് : അഡ്വ.എസ്. ജയചന്ദ്രന്‍ രചിച്ച ‘ഗുരുപഥങ്ങളിലെ കന്യാകുമാരി’ എന്നപുസ്തകം നവഒലി ജ്യോതിര്‍ദിനം – 24 സമ്മേളനത്തില്‍ പ്രകാശനം ചെയ്തു ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പാളയം വലിയപള്ളി ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയ്ക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്. ശാന്തിഗിരി ആദ്ധ്യാത്മിക മാസികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ച ലേഘനങ്ങളുടെ സമാഹരമാണ് ഗുരുപഥങ്ങളിലെ കന്യാകുമാരി.

ആശ്രമം ലാ ഡിപ്പാര്‍ട്ട്മെന്റില്‍ സ്റ്റാന്റിംഗ് കൗണ്‍സിലായും അഡ്വൈസറി കമ്മിറ്റിയില്‍ നിയമവിഭാഗം അഡ്വൈസറായും പ്രവര്‍ത്തിക്കുന്ന അഡ്വ.എസ്. ജയചന്ദ്രന്‍ മുപ്പതിലധികം വര്‍ഷമായി ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കന്യാകുമാരി ജില്ലയിലെ മഞ്ഞാലും മൂട് സ്വദേശിയാണ്.

ശാന്തിഗിരി നവഒലി സമ്മേളന വേദിയില്‍ അഡ്വ.എസ്. ജയചന്ദ്രനെ സ്വാമി അസംഗാനന്ദഗിരി ആദരിക്കുന്നു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി സമീപം
പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന്

Related Articles

Back to top button