India

ആത്മ നിർഭർ ഭാരത്; കശ്മീരി കരകൗശല ഉൽപ്പന്നങ്ങളെ ലോകവിപണിയിലെത്തിക്കാൻ

“Manju”

ശ്രീനഗർ: ആത്മ നിർഭർ ഭാരതിന്റെ കീഴിൽ വലിയ മാറ്റത്തിനൊരുങ്ങുകയാണ് കശ്മീരി ജനത. പ്രധാനമന്ത്രിയുടെ ‘വോക്കൽ ഫോർ ലോക്കൽ’ പ്രഖ്യാപനത്തിന് ആവേശം പകരുന്ന പ്രതികരണമാണ് കശ്മീരിൽ നിന്ന് ലഭിക്കുന്നത്. ഇതിന് താങ്ങും തണലുമായി വഴിയൊരുക്കുകയാണ് കശ്മീരിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ.

ജനങ്ങൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ അന്തർദേശീയ വിപണികളിൽ എത്തിക്കാനൊരുങ്ങുകയാണ് സർക്കാർ. സ്വതന്ത്ര ഇന്ത്യയുടെ മനസ് പ്രാദേശിക ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കണമെന്ന് 2020 ഓഗസ്‌റ് 15 ന് പ്രധാനമന്ത്രി ആഹ്വനം ചെയ്തിരുന്നു. പ്രഖ്യാപനത്തിനു കൂടുതൽ കരുത്തേകുന്നതാണ് ഈ പദ്ധതി.

സംസ്ഥാനത്തെ ജനങ്ങൾ നിർമ്മിക്കുന്ന വ്യത്യസ്തമായ വസ്തുക്കൾ ലോക വിപണിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് ജമ്മു കാശ്മീർ സർക്കാർ ജനങ്ങൾക്കായി ഇത്തരം പ്രവർത്തനം നടത്തുന്നത്. കൊറോണ പ്രതിസന്ധികൾക്ക് ശേഷം കരകൗശല വ്യവസായം ശക്തിപെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സർക്കാർ.

വിനോദ സഞ്ചാരത്തിനോടൊപ്പം കശ്മീരിലെ ഉൽപ്പന്നങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. കശ്മീരി കുങ്കുമ പൂവ്, ഹിമാലയൻ വൈറ്റ് അക്കേഷ്യ ഹണി, റെഡ് ഷൈനി കിഡ്നി ബീൻസ് തുടങ്ങി കശ്മീരിന്റെ ഭൂപ്രകൃതിയിൽ ഉണ്ടാകുന്നവ ഉൽപ്പന്നങ്ങളും വിപണികളിൽ പ്രദർശിപ്പിക്കും. കശ്മീരി കുങ്കുമ പൂവിനു വലിയ മാർക്കറ്റുള്ളത് കൊണ്ട് ഈ മേഖലയിൽ വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും കർഷകർ പറയുന്നു.

പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജമ്മു കശ്മീർ ഗവണ്മെന്റ് ജിയോഗ്രഫിക്കൽ ഇന്റഗേഷന്റെ കീഴിൽ ഉല്പന്നങ്ങൾ സംഭരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇവിടെ നിന്നും കയറ്റുമതിയും ചില്ലറ വിൽപ്പനയും നടത്താൻ സാധിക്കുമെന്ന് കരുതുന്നതായി സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button