IndiaKeralaLatest

തിരുവനന്തപുരം – മംഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതല്‍ മംഗളുരു വരെ.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗളൂരിലേക്ക് ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി  നിർവഹിക്കും
പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓണ്‍ലൈനായാണ് തിരുവനന്തപുരം – മംഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നിർവഹിക്കുക.
ഉദ്ഘാടനത്തിനുശേഷം ഇന്നു രാവിലെ 9.15-ന് മംഗളൂരുവില്‍നിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവില്‍നിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാല്‍ വണ്ടി ഓടില്ല.
നിലവില്‍ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാല്‍ ജൂലായ് നാലുവരെ ആഴ്ചയില്‍ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതല്‍ ആഴ്ചയില്‍ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഓടും.
നിലവില്‍ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കും. എട്ടു കോച്ചുകളുണ്ട്.

Related Articles

Back to top button