KeralaLatest

രണ്ട് കോടി കടന്ന് ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര

“Manju”

 

രണ്ട് കോടി കടന്ന് ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര

പന്തളം: ഇന്‍സ്റ്റഗ്രാമില്‍ അതിവേഗ പെര്‍ഫോമിങ് ചിത്രകാരന്‍ ജിതേഷ്ജിയുടെ വേഗവര വിഡിയോ റീല്‍ 20 മില്യന്‍ വ്യൂസും കടന്ന് നേട്ടം കുറിച്ചു. മലയാളിയുടെ കലാപ്രകടന വിഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രേക്ഷകസംഖ്യയില്‍പെടുമിത്. ഇരുകൈയും ഒരേ സമയം ഉപയോഗിച്ച്‌ ആറോ എഴോ സെക്കന്‍ഡുകള്‍കൊണ്ട് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ രേഖാചിത്രം ഒരു സ്റ്റേജ് ഷോയില്‍ വരക്കുന്നതാണ് പോസ്റ്റ് ചെയ്തത്.ഇരുകൈയും ഒരേപോലെ ഉപയോഗിച്ച്‌ ഒരേ വേഗത്തില്‍ ചിത്രം വരച്ചാല്‍ ബ്രയിന്‍ പവര്‍വര്‍ധിപ്പിക്കാമെന്ന ഫീല്‍ ദ പവര്‍ ഓഫ് ബ്രയിന്‍എന്ന സന്ദേശവും ഈ വിഡിയോയിലുണ്ട്.

ജിതേഷ്ജിയുടെ വര ഇന്‍ഫോടൈന്‍മെന്റ് മെഗാ സ്റ്റേജ് ഷോ കാണാനെത്തിയ ഫൈസല്‍ എന്ന സുഹൃത്ത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. മണിക്കൂറുകള്‍കൊണ്ട് വ്യൂസിന്റെ എണ്ണം മില്യന്‍സിലേക്ക് കുതിച്ചുയര്‍ന്നു. ഇപ്പോഴിതാ 20 മില്യന്‍ വ്യൂസ് അഥവാ രണ്ടുകോടി പ്രേക്ഷകര്‍ എന്ന ചരിത്രനേട്ടം സമ്മാനിച്ചു. സോഷ്യല്‍ മീഡിയ ടോപ് സെലിബ്രിറ്റി സ്റ്റാര്‍ഡവുമായി വീണ്ടും മുന്നോട്ട് കുതിക്കുന്നു പ്രശസ്തി. ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയിലെ തന്നെ ടോപ് 10 സെലിബ്രിറ്റി റേറ്റിങ്ങില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് വിഡിയോ റീല്‍.

ചിത്രകലയുടെ അരങ്ങിലെ രംഗാവിഷ്കാരമെന്ന നിലയില്‍ ശ്രദ്ധേയമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ സ്രഷ്ടാവ് എന്ന നിലയില്‍ ശ്രദ്ധ നേടിയ മലയാളിയാണ് ജിതേഷ്ജി. 2008ല്‍ ഇരുകൈയും ഒരേ സമയം ഉപയോഗിച്ച്‌ അഞ്ചു മിനിറ്റിനുള്ളില്‍ 50 സെലിബ്രിറ്റികളുടെ ചിത്രം വരച്ച്‌ വരവേഗവിസ്മയം സൃഷ്ടിച്ചിരുന്നു. ഉണ്ണിമായയാണ് ഭാര്യ. മക്കള്‍: ശിവാനി, നീരജന്‍.

 

Related Articles

Back to top button