IndiaLatest

കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ‘പേ സിഎം’ പോസ്റ്റര്‍

“Manju”

ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പേ സിഎംപ്രചാരണവുമായി കോണ്‍ഗ്രസ്. യുപിഐ ആപ്പായ പേ ടിഎംമാതൃകയിൽ തയ്യാറാക്കിയ പോസ്റ്റർ ബെംഗളൂരുവിൽ ഉടനീളം പതിച്ചാണ് കോൺഗ്രസ് പരിഹാസ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്

പേ ടിഎമ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആര്‍ കോഡും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഫോര്‍ട്ടി പേഴ‍്‍സന്റ് സര്‍ക്കാര ഡോട്ട് കോംഎന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് ഫോര്‍ട്ടി പേഴ‍്‍സന്റ് സര്‍ക്കാര ഡോട്ട് കോം‘. ‘മുഖ്യമന്ത്രിയെ സഹായിക്കൂഎന്നും പോസ്റ്ററില്‍ ആഹ്വാനം ഉണ്ട്.

അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ‘സമയവും സ്ഥലവും നിങ്ങള്‍ തീരുമാനിക്കൂ‘ ‘ഞങ്ങള്‍ വരാംഎന്നായിരുന്നു വെല്ലുവിളി. എന്നാല്‍ ബ്ലാക്ക‍്മെയ‍്ലിംഗ് വിദ്യക്ക് കീഴ്പ്പെടാന്‍ ഇല്ലെന്നായിരുന്നു ബൊമ്മെയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് പേ സിഎംപ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

 

Related Articles

Back to top button