LatestThiruvananthapuram

ശ്രീകാര്യത്ത് ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍

“Manju”

 

തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ശ്രീകാര്യത്ത് ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍). ഭാവിയില്‍ ലൈറ്റ് മെട്രോ കൂടി വരുന്നത് മുന്നില്‍ക്കണ്ടാണ് രണ്ട് തട്ടായി ഫ്ലൈഓവര്‍ നിര്‍മ്മിക്കുക.തിരക്കുളള വിവിധ നഗരങ്ങളില്‍ വിജയിച്ച്‌ പരീക്ഷിച്ച ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവറിന്റെ മുകളിലത്തെ നിലയിലൂടെയാകും മെട്രോ കടന്നുപോവുക. ശ്രീകാര്യം മുസ്ലിം പളളിക്ക് സമീപം മുതല്‍ കല്ലമ്ബള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് വരെയാണ് ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളും ഉണ്ടാകും.535 മീറ്ററാണ് ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവറിന്റെ ആകെ നീളം.ലൈറ്റ് മെട്രോയുടെ സാങ്കേതികവശങ്ങള്‍ കൂടി പരിഗണിച്ചാണ് രൂപകല്‌പന.

ശ്രീകാര്യം ജംഗ്ഷ‌ന്റെ സമഗ്രവികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുക.സ്ഥലമേറ്റെടുപ്പിനുളള തുക കൂടി ഉള്‍പ്പെടുത്തി 135.37 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്.ചെലവ് ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.സെന്റിന് 21.06 ലക്ഷം രൂപയാണ് നഷ്‌ടപരിഹാരമായി നിശ്ചയിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് വര്‍ഷത്തിനകം ഫ്ലൈഓവര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.168 ഭൂവുടമകളില്‍ നിന്നായാണ് 1.34 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കുന്നത്.

പട്ടത്തും ഫ്ലൈ ഓവര്‍ : പട്ടത്തെ ഫ്ലൈഓവര്‍ നിര്‍മ്മാണവും അതിവേഗം ആരംഭിക്കാനുളള നീക്കമാണ് കെ.എം.ആര്‍.എല്‍ നടത്തുന്നത്. ഫ്ലൈഓവറിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് അധികൃതര്‍. ബി.എസ്.എന്‍.എല്‍, കെ.എസ്..ബി, ജല അതോറിട്ടി ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി വി.കെ.പ്രശാന്ത് എം.എല്‍.എ പറഞ്ഞു. അലൈന്‍മെന്റ് പ്രകാരമുളള ഫ്ലൈഓവര്‍ പി.എസ്‌.സി ആസ്ഥാനത്തിന് സമീപം ആരംഭിച്ച്‌ പ്ലാമൂടിന് സമീപമാണ് അവസാനിക്കുന്നത്. അലൈന്‍മെന്റ് നടപ്പാക്കുന്ന ഏജന്‍സിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് ടെന്‍ഡര്‍ നടപടി ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കിയിട്ടുണ്ട്. രണ്ടര വര്‍ഷത്തിനകം ഫ്ലൈഓവര്‍ കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ വീതിയുളളതിനാല്‍ 23 സെന്റ് ഭൂമി മാത്രമാണ് റവന്യൂ വകുപ്പിന് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വന്നത്.

 

Related Articles

Back to top button