KeralaLatestThiruvananthapuram

ശാന്തിഗിരി കുങ്ഫു പരിശീലകർ കന്യാകുമാരി ആശ്രമം ബ്രാഞ്ച് സന്ദർശിച്ചു.

“Manju”
ശാന്തിഗിരി കുങ്ഫു പരിശീലകർ കന്യാകുമാരി ആശ്രമത്തില്‍ സ്വാമി ഭാസുര, സ്വാമി പത്മഗിരി എന്നിവര്‍ക്കൊപ്പം.

പോത്തന്‍കോട് : ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സിലെ കുങ്ഫു പരിശീലകർ ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ച് സന്ദർശിച്ചു. ഡോ.വീരഭദ്രൻസ് ഷാവോലിൻ കുങ്ഫു ഫിസിക്കൽ മെഡിസിൻ & മാർഷ്യൽ ആർട്സിൻെറ കീഴിൽ പരിശീലനം നടത്തിവരുന്ന സംഘം 2023 മെയ്.11-ാം തീയതി രാവിലെ 11:00 മണിക്ക് കേന്ദ്രാശ്രമത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 04:00 മണിക്ക് കന്യാകുമാരി ആശ്രമത്തില്‍ എത്തിച്ചേർന്ന. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ഭാസുര ജ്ഞാനതപസ്വി, ഇന്‍ചാര്‍ജ് സ്വാമി പത്മഗിരി ജ്ഞാനതപസ്വി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ആത്മീയവും, ഉല്ലാസവും നിറഞ്ഞ അനുഭൂതി പകർന്നു കിട്ടുക എന്നതായിരുന്നു ഇത്തരമൊരു തീർത്ഥയാത്രയുടെ ഉദ്ദേശ്യമെന്ന് ഗ്രാൻറ് മാസ്റ്റർ.ദിലീപ്ജി അഭിപ്രായപ്പെട്ടു. വിവിധ കലാപരിപാടികളും കന്യാകുമാരിആശ്രമം ബ്രാഞ്ചിൽ ഇവർ സംഘടിപ്പിച്ചിരുന്നു. ഒപ്പം ആശ്രമത്തിലെ വിവിധ കർമ്മരംഗങ്ങളിലും ഏർപ്പെട്ട. .കുങ്ഫു പരിശീലകരും, രക്ഷാകർത്താകളും ഉൾപ്പെടെ 27 പേർ അടങ്ങിയ സംഘം 2023 മെയ്.12-ാം തീയതി വൈകുന്നേരം 06:00 മണിക്ക് കേന്ദ്രാശ്രമത്തിൽ തിരിച്ചെത്തി.

Related Articles

Back to top button