IndiaLatest

സ്‌നേഹവും കരുതലിനുമൊപ്പം 1400 കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏഴ് മാസം കൊണ്ട് 42000 മില്ലലിറ്റര്‍ മുലപ്പാല്‍ നല്‍കിയ അമ്മ

“Manju”
With love and care mother gave 42000 ml of breast milk for 1400 babies in 7 months
7 മാസം, 1400 കുട്ടികള്‍ 42000 മില്ലി ലിറ്റര്‍ മുലപ്പാല്‍, സ്നേഹവും കരുതലുമായി ഒരമ്മ – കോയമ്ബത്തൂര്‍ സ്വദേശിനി സിന്ധു മോണിക്കയും ഭര്‍ത്താവും

ഇന്ന് മാതൃദിനം. മാതൃസ്‌നേഹത്തിന് പകരം വെയ്‌ക്കാന്‍ മറ്റൊന്നുമില്ലെന്നതാണ് സത്യം. അമ്മയെ സ്‌നേഹിക്കാനും ആശംസിക്കാനും പ്രത്യേക ദിനം ആവശ്യമില്ലെങ്കിലും അമ്മമാര്‍ക്കായി ലോകമെമ്ബാടും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ് മുലപ്പാല്‍. കുഞ്ഞിന്റെ നിലനില്‍പ്പിനും രോഗപ്രതിരോധത്തിനും അനിവാര്യമായ ഒന്നാണ് മുലപ്പാല്‍. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക് ആവശ്യമാണ് മുലപ്പാല്‍. പല കാരണങ്ങള്‍ കൊണ്ടും അമ്മയുടെ പാല്‍ രുചിക്കാനുള്ള ഭാഗ്യം പല ശിശുക്കള്‍ക്കും ലഭിച്ചെന്ന് വരില്ല. എന്നാല്‍ അത്തരം കുഞ്ഞുങ്ങളുടെ അമ്മയാണ് തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശിനി സിന്ധു മോണിക്ക. ചുരുങ്ങിയ ഏഴ് മാസക്കാലം കൊണ്ട് സിന്ധു മുലയൂട്ടിയത് 1,400 കുഞ്ഞുങ്ങളെയാണ്. ഇത്രയും കുഞ്ഞുങ്ങള്‍ക്ക് പാല്‍ ചുരത്തിയപ്പോള്‍ സിന്ധു അറിഞ്ഞില്ല, അവര്‍ അറിയാതെ അവര്‍ റെക്കോര്‍ഡ് നേടുകയാണെന്ന്. 2021 ജൂലൈ മുതല്‍ 2022 ഏപ്രില്‍ വരെ 42,000 മില്ലിലിറ്റര്‍ മുലപ്പാലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ എന്‍ഐസിയുവിലേക്ക് നല്‍കിയത്. ഇതിന് പിന്നാലെ സിന്ധു ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചു.

ഒന്നര വയസുകാരിയായ വെണ്‍പയുടെ അമ്മ കൂടിയാണ് സിന്ധു. മകളെ മുലയൂട്ടി കഴിഞ്ഞാല്‍ മുലപ്പാല്‍ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്‌ക്കുകയും ചെയ്യും.ബ്രസ്റ്റ് മില്‍ക്ക് പമ്ബ് ഉപയോഗിച്ചാണ് പാല്‍ ശേഖരിക്കുന്നത്. അതിന് ശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കും. അമൃതം എന്‍ജിഒയിലെ അംഗങ്ങള്‍ ഓരോ മാസാവസാനവും വീട്ടിലെത്തി പാല്‍ കൊണ്ടുപോകും. തുടര്‍ന്ന് കോയമ്ബത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെ എന്‍ഐസിയു ഡിപ്പാര്‍ട്ട്‌മെന്റിലെത്തിക്കുമെന്ന് സിന്ധു പറയുന്നു.

മകള്‍ക്ക് രണ്ടര മാസം ആയപ്പോഴാണ് ഇത്തരത്തില്‍ മുലപ്പാല്‍ നല്‍കാമെന്ന് താന്‍ അറിഞ്ഞതെന്ന് സിന്ധു പറഞ്ഞു. തുടര്‍ന്നാണ് എന്‍ജിഒ ആയ അമൃതത്തെ സമീപിച്ചത്. മകള്‍ക്ക് നൂറ് ദിവസം പൂര്‍ത്തിയായത് മുതലാണ് മുലപ്പാല്‍ ശേഖരിച്ച്‌ നല്‍കി തുടങ്ങിയതെന്നും സിന്ധു വ്യക്തമാക്കി. കുഞ്ഞിന് രണ്ടര വയസ് പ്രായമായിട്ടും മുലപ്പാല്‍ നല്‍കുന്നത് നിര്‍ത്തിയിട്ടില്ല.

മുലപ്പാല്‍ നല്‍കുന്നതിന് ഭര്‍ത്താവ് മഹേശ്വരനും അച്ഛന്‍ തിരുനവക്കരസുവും അമ്മ ഗുരുമണിയും പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. കോയമ്ബത്തൂരിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സിന്ധുവിന്റെ ഭര്‍ത്താവ് മഹേശ്വരന്‍. തന്നെ എല്ലാ കാര്യത്തിലും സഹായിച്ചത് ഭര്‍ത്താവാണെന്നും അദ്ദേഹമാണ് തന്റ് നട്ടെല്ലെന്നും സിന്ധു പറഞ്ഞു.

Related Articles

Back to top button