IndiaKeralaLatest

ട്രാക്കിൽ നിന്ന് ചിത്രമെടുക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഭോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ബുഡാന്‍ നിവാസിയായ ആരിബ് ഖാനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബാച്ചിലര്‍ ഓഫ് ഫാര്‍മസിയില്‍ പ്രവേശനം നേടിയ ശേഷം 15 ദിവസം മുമ്പാണ് ആരിബ് ഭോപ്പാലിലേക്ക് താമസം മാറ്റിയതെന്ന് ബന്ധുവായ ശരീഖ് ഖാന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനായി ചിത്രങ്ങള്‍ എടുക്കുവാനാണ് ആരിബ് തന്റെ പുതിയ സുഹൃത്തുക്കളോടൊപ്പം ഷാപുര പ്രദേശത്തെ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോയത്. അവര്‍ ചിത്രമെടുക്കുന്നതിനിടെയില്‍ പെട്ടെന്ന് എതിര്‍ദിശയില്‍ നിന്ന് ട്രെയിന്‍ വരികയായിരുന്നു. സുഹൃത്തുക്കള്‍ ട്രാക്കില്‍ നിന്ന് ഓടിമാറിയെങ്കിലും ആരിബിന് മാറാന്‍ കഴിഞ്ഞില്ല, എ.എസ്.പി രാജേഷ് സിംഗ് ഭഡോറിയ പറഞ്ഞു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ശരീഖിനെയും പൊലീസിനെയും വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച പൊലീസ് ഞായറാഴ്ച രാവിലെ ട്രാക്കില്‍ നിന്ന് ഒരു ക്യാമറയും കണ്ടെടുത്തു.

Related Articles

Back to top button