പ്രവാസി വിഷയം; ടി. എന്‍. പ്രതാപന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

പ്രവാസി വിഷയം; ടി. എന്‍. പ്രതാപന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

“Manju”

തൃശ്ശൂര്‍: പ്രവാസികളെ തിരിച്ച്‌ അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ ജി.സി.സി. രാജ്യങ്ങള്‍ യാത്രാവിലക്ക് നീട്ടിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റ നടപടി. ഇന്ത്യയില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് അത് വിദേശ രാജ്യങ്ങളില്‍ കൂടി സാധുത കിട്ടുന്നതിന് ഇടപെടലുകള്‍ വേണ്ടി വരും. വാക്‌സിനേറ്റ് ചെയ്തവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തണമെന്നും നയതന്ത്ര തലങ്ങളില്‍ ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.

Related post