KeralaLatestThiruvananthapuram

സംസ്ഥാനത്ത് കൊവിഡ് ഒ.പി ഇനി മുതല്‍ ഇ- സഞ്ജീവനി വഴിയും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ- സഞ്ജീവനി പദ്ധതിയില്‍ ഇനി കൊവിഡ് ഒപി സേവനങ്ങളും ലഭ്യമാകും. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഇ- സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ലഭിക്കുന്നത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് സഹായകമാകുന്നതാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. കൊവിഡ് രോഗം സംശയിക്കുന്നവര്‍ക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഒപികള്‍ നടത്തുന്നത്. ഇതുകൂടാതെ കൊവിഡ് ഭേദമായ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമുള്ളവര്‍ക്കും ഇ- സഞ്ജീവനി പദ്ധതി വഴി ചികിത്സ ലഭിക്കും.

Related Articles

Back to top button