KeralaLatest

സുകൃതം 2023സമ്മർ അവധികാല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

ഓലശ്ശേരി (പാലക്കാട്‌ ): ശാന്തിഗിരി ഗുരുമഹിമ പാലക്കാട്‌ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ സുകൃതം 2023 സമ്മർ അവധികാല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് (അഡ്മിനിസ്ട്രേഷൻ) സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതത്തിനായി ധർമ്മം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സ്വാമി സംസാരിച്ചു.

ശാന്തിഗിരി ഗുരുമഹിമയിലെ കോഡിനേറ്റര്‍മാരായ ആത്മജ സ്വാഗതവും ശാന്തിരൂപ കൃതജ്ഞതയും പറഞ്ഞു. ഗ്രീഷ്മയുടെയും ആത്മജയുടെയും നേതൃത്വത്തിൽ മാലിന്യ സംസ്കരണംഎന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഗെയിംസുകളും കലാപരിപാടികളും ഉള്‍പ്പടുത്തിയായിരുന്നു ക്യാമ്പിന്റെ ആദ്യ ദിനം.

രണ്ടാം ദിനത്തിൽ മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ പറമ്പികുളം ടൈഗര്‍ റീസര്‍വേയിലേയ്ക്ക് വിനോദ യാത്ര നടത്തി.

Related Articles

Back to top button