IndiaLatest

സൗരവ് ഗാംഗുലിയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സൗരവ് ഗാംഗുലിയുടെ സുരക്ഷ വൈകാറ്റഗറിയില്‍ നിന്ന് ഇസെഡ്കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. സൗരവ് ഗാംഗുലിക്ക് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ അവസാനിച്ച പശ്ചാത്തലത്തില്‍ ചേര്‍ന്ന പുനരാലോചനാ സമിതി യോഗത്തിലാണ് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാനുള്ള പുതിയ തീരുമാനം.

ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭ്യമാകുക.

 

Related Articles

Back to top button