IndiaKeralaLatest

ന​ടി ഐ​ശ്വ​ര്യ അ​ര്‍​ജു​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: തെലുങ്ക് നടി ഐശ്വര്യ അര്‍ജുന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച്‌ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ. താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്താന്‍ ഐശ്വര്യ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പുറത്തുവിട്ടത്. “ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ മെഡിക്കല്‍ ടീം ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ടിരിക്കുന്ന ഏതൊരാളും ദയവായി ശ്രദ്ധിക്കുക,” ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു.

തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ കഴിയുകയാണ്.

Related Articles

Back to top button