KozhikodeLatest

മരുന്ന് മാറി കുത്തിവെച്ചു ? ; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു

“Manju”

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ യുവതി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരുന്ന് മാറി കുത്തിവച്ചതാണ് സിന്ധു മരിക്കാന്‍ കാരണമായതെന്ന് ഭര്‍ത്താവ് രഘു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയിന്മേല്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button