IndiaLatest

ക്ഷേത്ര മാതൃകയില്‍ റെയില്‍വേ സ്റ്റേഷന്‍

“Manju”

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പുനര്‍നിര്‍മിക്കുന്ന പുരി റെയില്‍വേ സ്റ്റേഷന്റെ മോഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷയുടെ സംസ്കാരത്തെ ഉയര്‍ത്തികാണിക്കുന്ന തരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിക്കാന്‍ ഉദേശിക്കുന്നത്.

ഒഡീഷയിലെ പുരിയില്‍ പുനര്‍നിര്‍മിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ എല്ലാ ആധുനിക യാത്ര സൗകര്യങ്ങളോടും കൂടിയ ലോകോത്തര നിലവാരത്തിലുള്ളവയാണ്. ഇതില്‍ ഒഡീഷയുടെ ചരിത്രവും സംസ്കാരവും പെെതൃകവും ഉയര്‍ത്തി കാണിക്കുന്നുണ്ട്. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി വേണ്ടിയാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിക്കുന്നത്.

ഒഡീഷയില്‍ സഞ്ചാരികള്‍ കൂടുതലും എത്തുന്നത് ഇവിടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ്. ചരിത്ര പ്രധാന്യമുള്ള പല ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഷനും യാത്രി നിവാസും (വിശ്രമ കേന്ദ്രം) നിര്‍മിക്കുന്നത്.
പുതിയ കെട്ടിടം, എയര്‍ കണ്‍കോഴ്സ് ( ആളുകള്‍ കടന്നുപോകുന്ന സ്ഥലം), പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍, ഏരിയ, ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് ഏരിയ, മാലിന്യ സംസ്കരണം എന്നിവയാണ് പുതിയതായി കൊണ്ട് വരുന്ന സൗകര്യങ്ങള്‍.

റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഖര, ദ്രാവക മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യം കൊണ്ട് വരുന്നുണ്ട്. സ‌ര്‍ക്കുലേറ്റിംഗ് ഏരിയയ്ക്ക് പുറമെ പുതിയ ഉയര്‍ന്ന നിലവാരമുള്ള ഡോര്‍മിറ്ററികളും റിട്ടയറിംഗ് റൂമുകളും നിര്‍മിക്കും. പുരി റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മാണത്തിനായി 161.5കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button