KeralaLatest

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരുമായി ട്രെയിന്‍

“Manju”

 

ഡല്‍ഹി : രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ. വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്ററ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയവരുടെ പേരുകളാണ് എഞ്ചിനുകള്‍ക്ക് നല്‍കിയത്. ഉത്തര റേയില്‍വേയുടെ ഡീസല്‍ എഞ്ചിനില്‍ ജവാന്‍മാരുടെ പേര് ചേര്‍ത്താണ് ആദരം.

മുംബൈയിലെ താജ് ഹോട്ടലില്‍ ഒളിച്ച ഭീകരരെ നേരിടാന്‍ മേജര്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള 10 അംഗ കമാന്റോ സംഘമാണ് പോയത്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത്.

നമ്മുടെ ജവാന്‍മാരോടുള്ള ആദരസൂചകമായി ഉത്തര റെയില്‍വേ പുതിയ ഡീസല്‍ എഞ്ചിനുകള്‍ക്ക് വീരമൃത്യ വരിച്ച ജവാന്‍മാരുടെ പേര് നല്കുകയാണെന്നും രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗത്തെ സ്മരിക്കുന്നുവെന്നുംഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനൊപ്പമാണ് പേരുകള്‍ നല്‍കിയ ട്രെയിൻ എഞ്ചിനുകളുടെ ചിത്രവും വിഡിയോയും റെയില്‍വേ പങ്കുവെച്ചത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. സന്ദീപിന്റെ ധീരതക്ക് രാജ്യം മരണാന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചിരുന്നു.

 

Related Articles

Check Also
Close
Back to top button