KeralaLatest

സർക്കാർ ജീവനക്കാർ ജോലിക്കിടെ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ

“Manju”

തിരുവനന്തപുരം : ജോലിക്കിടെ മരണമടയുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും കുടുംബത്തിന് ഇനിമുതൽ 10 ലക്ഷം രൂപയുടെ സഹായധനം അനുവദിക്കും. ഇതിനായി മാന ദണ്ഡം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയും 60 ശതമാനത്തിനു മുകളിൽ അം ഗവൈകല്യമുണ്ടായവർക്ക് നാലുലക്ഷം രൂപയും 40-60 ശതമാനം വൈകല്യമുള്ള വർക്ക് രണ്ടരലക്ഷം രൂപയും സഹായധനമായി നൽകും. ഇൻഷുറൻസ് പരിരക്ഷാപദ്ധതിയിൽ അംഗമല്ലാത്ത ജീവനക്കാർക്കും ഈ ആനുകൂല്യം ബാധകമാക്കാനാണ് തീരുമാനം.

Related Articles

Back to top button